Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Wednesday, November 9, 2016

കള്ള പണം തടയാന്‍ ഉള്ള 500,1000 നോട്ടുകള്‍ അസാധു ആക്കിയപ്പോള്‍, കയ്യിലുള്ള നോട്ടുകൾ എന്ത് ചെയ്യും ??? (പരമാവധി ഷെയർ ചെയുക )


ചരിത്രത്തിലെ ഏറ്റവും വലിയ തീരുമാനം ആയ ...കള്ള പണം തടയാന്‍ ഉള്ള 500,1000 നോട്ടുകള്‍ അസാധു ആക്കിയപ്പോള്‍ കോടികള്‍ നഷ്ട്ടം വരുന്ന വലിയ കള്ള പണ ലോബി ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കാന്‍ എന്ത് വ്യാജ പ്രചാരണവും നടത്താം ..അത് കൊണ്ട് കള്ള പണം ഇല്ലാതെ ആക്കാന്‍ ഉള്ള ഈ ചരിത്ര പോരാട്ടത്തില്‍ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയും അല്‍പ്പം വിഷമം ഉണ്ടായാല്‍ പോലും അത് നമ്മുടെ രാജ്യത്തിന്‍റെ നന്മക്കാണ് എന്ന് കരുതി സപ്പോര്‍ട്ട് ചെയ്യുകയും   വ്യജ പ്രചരണങ്ങളില്‍ പാനിക് ആകാതെ നോട്ടുകള്‍ താഴെ പറയുന്ന സ്ഥലത്ത് ഉപയോഗിക്കുകയും ചെയ്യുക
*കയ്യിലുള്ള നോട്ടുകൾ എന്ത് ചെയ്യും*
1. ബാങ്കുകളിൽ നിക്ഷേപിക്കാം
2. പോസ്റ്റ് ഓഫീസുകളിൽ നിന്നും മാറ്റി വാങ്ങാം.
3. ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാം.
4. ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം.
5. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് ഉപയോഗിക്കാം എങ്കിലും അതിന്‍റെ കൃത്യമായ റെക്കോഡ് അവര്‍ സൂക്ഷിക്കണം.
6. ആശുപത്രികളില്‍ 1000,500 നോട്ടുകള്‍ ഉപയോഗിക്കാം.
7. പഴയ നോട്ടുകള്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം.
8. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം.
9.ഡിസംബര്‍ 30നകം മാറാത്തവര്‍ക്ക് 2017 മാര്‍ച്ച് 31 വരെ ഇതേ രീതിയില്‍ മാറാന്‍ സൗകര്യമുണ്ട്. അതിന് മതിയായ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.
10. ആശുപത്രികളിലും വെള്ളിയാഴ്ചവരെ പഴയ നോട്ടുകള്‍ മാറാം. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പ് ഉണ്ടെങ്കില്‍ ഫാര്‍മസികളിലും നോട്ട് സ്വീകരിക്കും.
11. പൊതുമേഖലാ സ്ഥാപനങ്ങള്‍, മില്‍ക്ക് ബൂത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കും.
12. ശ്മശാനങ്ങളിലെ ആവശ്യങ്ങള്‍ക്കും 72 മണിക്കൂര്‍ വരെ നോട്ടുകള്‍ സ്വീകരിക്കും.
13. വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5000 രൂപവരെയുള്ള പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സൗകര്യമുണ്ടാകും.
14. റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സ്റ്റേഷനുകള്‍ എന്നിവടങ്ങില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.
15. ബാങ്കുകളില്‍ മാറാനായി നല്‍കുന്ന എല്ലാ നോട്ടുകളുടെയും സീരിയല്‍ നമ്പറുകള്‍ പ്രത്യേകം രേഖപ്പെടുത്തണം
16. ഒരു ദിവസം 10,000 രൂപവരെ മാത്രമേ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയൂ
17. ഒരു ആഴ്ചയില്‍ 20,000 രൂപവരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയു
18. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മുടക്കമില്ല

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

1 comment: