Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Friday, November 11, 2016

കെട്ടിടം പണി താമസിച്ചാല്‍ നിര്‍മ്മാതാക്കള്‍ 11% പലിശ നല്‍കണം ....

വായ്പയെടുത്ത്‌ വീടുവയ്ക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ നിയമം

<><><><><><>>><><><><><><><><><><><><><><><><><><><><><>

ന്യൂഡല്‍ഹി: വീടുകളും കെട്ടിടങ്ങളും പറഞ്ഞ സമയത്ത് പണി തീര്‍ത്തു കൊടുക്കാത്ത പക്ഷം ഉടമസ്ഥര്‍ക്ക് കെട്ടിട നിര്‍മ്മാതാക്കള്‍ 11.2% പലിശ നല്‍കണമെന്ന വ്യവസ്ഥ വരുന്നു. സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന നിയമഭേദഗതിയുടെ കരടിലാണ് ഈ നിര്‍ദേശമുള്ളത്‌.......

വായ്പയെടുത്ത്‌ വീടുവയ്ക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ നിയമം. വീടുപണി നീണ്ടുപോകുന്നതിന് അനുസരിച്ച് വായ്പാ തുകയുടെ പലിശയും നല്‍കണമെന്ന വ്യവസ്ഥ കൃത്യസമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി കിട്ടാന്‍ ഉടമകള്‍ക്ക് അവസരം ലഭിക്കും......
നിര്‍മ്മാണം പൂര്‍ത്തിയാക്കി സാക്ഷ്യപത്രം നല്‍കാത്ത പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ മൂന്നുമാസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം...
2016 മെയ് 16 ന് നിലവില്‍ വന്ന റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ ഭേദഗതികളും വരുത്തുന്നത്‌......
നിയമലംഘനം നടത്തിയാല്‍ നിര്‍മ്മാണ കമ്പനികളുടെ ലൈസന്‍സ് വരെ റദ്ദായേക്കാം. ഉടമസ്ഥരുടെ താല്‍പര്യമനുസരിച്ച് മറ്റൊരു കമ്പനിയുടെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാവും. ......
2012-നു മുമ്പ് തുടങ്ങി ഇപ്പോഴും തീരാത്ത കെട്ടിടങ്ങള്‍ അടക്കം പുതിയ ഭേദഗതിയുടെ കീഴില്‍ വരുമെന്ന് കോണ്‍ഫിഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഗീതാംബര്‍ ആനന്ദ് പറഞ്ഞു. ......
നിര്‍മാണത്തിനായി അതുവരെ ചിലവായ തുക ഉടമസ്ഥര്‍ തിരികെ ആവശ്യപ്പെട്ടാല്‍ 11% പലിശ തിരികെ നല്‍കാന്‍ കെട്ടിട നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാണെന്നും ഗീതാംബര് ആനന്ദ് പറഞ്ഞു. ....
റിയല്‍ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന വിഷയമായതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൂട്ടിച്ചേര്‍ക്കാം. എന്നാല്‍ മെയ് ഒന്നു മുതല്‍ ആറുമാസത്തിനകം ഈ നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കണം.......
http://www.plotmall.com

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

No comments:

Post a Comment