Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Monday, December 5, 2016

അംഗീകാരമില്ലാത്ത സ്ഥലങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ചത് പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി..

 realestate news tips
ചെന്നൈ : അംഗീകാരമില്ലാത്ത സ്ഥലങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. അംഗീകാരമില്ലാത്ത സ്ഥലങ്ങളും ലേഔട്ടുകളും രജിസ്റ്റര്‍ ചെയ്യുന്നതും കൃഷിയിടങ്ങള്‍ കെട്ടിടനിര്‍മാണത്തിനുള്ള ഭൂമിയാക്കി മാറ്റുന്നതും തടഞ്ഞുകൊണ്ട് സപ്തംബര്‍ ഒമ്പതിന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ നല്‍കിയ ഹര്‍ജികളിന്മേലാണ് ചീഫ്ജസ്റ്റിസ് എസ്.കെ. കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുനഃപരിശോധന സാധ്യമല്ലെന്ന് വ്യക്തമാക്കിയത്.

വിധിയെത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിന് രജിസ്‌ട്രേഷന്‍ നിരക്ക് ഇനത്തില്‍ 274 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഒരു സീനിയര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കള്ളക്കടത്തില്‍ നൂറുകണക്കിന് കോടിരൂപയുടെ ഇടപാടുകള്‍ നടക്കുന്നുണ്ടാവാം, അതുകൊണ്ട് അത് നിയമവിധേയമാക്കണമോയെന്നായിരുന്നു കോടതിയുടെ പ്രതികരണം . ഇത്തരം സമ്മര്‍ദങ്ങള്‍ കൊണ്ട് കാര്യം നേടിയെടുക്കാനാവും എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഈ സമ്മര്‍ദങ്ങള്‍ക്ക് കോടതി വഴങ്ങില്ല. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

 റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. മുപ്പതോളം പേരാണ് ഈ കേസില്‍ കക്ഷിചേരുന്നതിനായി രംഗത്തെത്തിയത്. എന്നാല്‍ പുതുതായി ആരെയും കക്ഷിചേര്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഉടമ ബന്ധുക്കള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഇഷ്ടദാനമായി നല്‍കുന്ന സ്ഥലവും മൊബൈല്‍ടവറും മറ്റും സ്ഥാപിക്കാനായി നല്‍കുന്ന സ്ഥലവുമൊക്കെ രജിസ്‌ട്രേഷന്‍ നടക്കാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരംപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രത്യേകം ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു. ഉത്തരവില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പോലും റിയല്‍ എസ്റ്റേറ്റ് ലോബി അത് മുതലെടുത്ത് നിയമവിരുദ്ധ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്ന് വാദിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കുടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ്  നീട്ടിവച്ചു .

No comments:

Post a Comment