Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Tuesday, December 6, 2016

ലളിതമല്ല ജയലളിതയുടെ ജീവിതം


സൗന്ദര്യവും ധിഷണയും ഒരുപോലെ ഇണങ്ങി ചേര്‍ന്നവര്‍ വിരളമാണ്, അതും തന്ത്രങ്ങളുടെ വിളനിലമായ രാഷ്ട്രീയത്തില്‍. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി തികഞ്ഞ ഒരു രാഷ്ട്രീയക്കാരിയായി മാറിയ ഏറ്റവും കരുത്തയായ വനിതയാണ് ജയലളിത.തന്നില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ അതിരുകള്‍ക്കുമപ്പുറത്തു നിന്നുകൊണ്ട് ആജ്ഞാശക്തിയിലൂടെ അനുയായികളുള്‍പ്പടെയുളളവരെ അടക്കിഭരിക്കാന്‍ ആര്‍ജ്ജവം പ്രകടിപ്പിച്ച വനിത. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയേറെ ഏകാധിപത്യം പുലര്‍ത്തിയ മറ്റൊരു സ്ത്രീ നേതാവും ഉണ്ടാകാനിടയില്ല.

             തനിക്കു കീഴെയാണ് മറ്റെല്ലാവരും എന്ന ധാര്‍ഷ്ട്യത്തിലൂന്നിയുളള ഭരണമായിരുന്നു അവര്‍ പലപ്പോഴും കാഴ്ച വെച്ചിരുന്നത്.ചെന്നിടത്തെല്ലാം തന്റെ കൈയൊപ്പു പതിച്ചേ അവര്‍ പടിയിറങ്ങിയിട്ടുളളൂ. പഠനത്തിലായാലും കലാരംഗത്തായാലും രാഷ്ട്രീയത്തിലായാലും ജയലളിത എന്നും ഓര്‍ക്കപ്പെടണമെന്ന് നിര്‍ബന്ധമുളള രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വന്തം പ്രതിച്ഛായക്ക് വലിയ പ്രാധാന്യമാണ് അവര്‍ നല്‍കിയത്.ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്‌നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം.മൈസൂര്‍ രാജാവിന്റെ ഭിഷഗ്വരനായിരുന്നു ജയലളിതയുടെ മുത്തശ്ശന്‍. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. 
അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി.ജയലളിതയും മികച്ച കലാകാരിയായിരുന്നു. നാലു വയസ്സുമുതല്‍ അടവു ചവുട്ടിത്തുടങ്ങിയ അവര്‍ വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു അവര്‍. ഉപരിപഠനത്തിനുളള സ്‌കോളര്‍ഷിപ്പു നേടിക്കൊണ്ടാണ് അവര്‍ ഹൈസ്‌ക്കൂള്‍തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മകളെ സിനിമയില്‍ അഭിനയിപ്പിക്കാനായിരുന്നു അമ്മയുടെ തീരുമാനം.അങ്ങനെ അവര്‍ ബാംഗ്ലൂരിലേക്കും അവിടുന്ന് ചെന്നൈയിലേക്കും താമസം മാറി.

                                                   15 വയസ്സുളളപ്പോഴായിരുന്നു ജയലളിതയുടെ സിനിമയിലേക്കുളള അരങ്ങേറ്റം.ചിന്നാഡ ഗോംബെ എന്ന കന്നഡ പടത്തിലൂടെയായിരുന്നു വെളളിത്തിരയില്‍ ജയലളിതയുടെ മുഖം ആദ്യം തെളിയുന്നത്.വന്‍ഹിറ്റായ ആ ചിത്രത്തോടെ സിനിമ ലോകത്തെ പുതിയ താരോദയമായി അവര്‍ വാഴ്ത്തപ്പെട്ടു. കന്നഡയില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും ജയലളിത വെന്നിക്കൊടി പാറിച്ചു. അന്നത്തെ യുവത്വത്തിന്റെ സ്വപ്‌നസുന്ദരിയായിരുന്നു അവര്‍. തമിഴ് സിനിമാലോകത്ത് പാവാടയില്‍ പ്രത്യക്ഷപ്പെട്ട ആദ്യ അഭിനേത്രി, നീണ്ടു കൊലുന്നനെയുളള ശരീരവും വിടര്‍ന്ന ചിരിയും കഥ പറയുന്ന കണ്ണുകളും അഭിനയമികവുമായി അവര്‍ അരങ്ങു വാണു.ആദ്യ തമിഴ് ചിത്രമായ വെണ്ണിറൈ ആടൈ മുതല്‍ സൂര്യകാന്തി, യാര്‍ നീ, ദൈവ മകന്‍, തേടി വന്ത മാപ്പിളൈ തുടങ്ങി നിരവധി ഹിറ്റുകള്‍ ജയലളിതക്കു സ്വന്തമായി. തമിഴ്് സൂപ്പര്‍താരം എം.ജി.ആറിനൊപ്പം നിരവധി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.ആയിരത്തില്‍ ഒരുവന്‍, അടിമൈ പെണ്‍, നാം നാട,് തലൈവന്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങള്‍ എംജിആര്‍-ജയലളിത ജോഡിപ്പൊരുത്തത്തില്‍ പുറത്തു വന്നു. അറുപതുകളുടേയും എഴുപതുകളുടേയും മധ്യകാലത്ത് തമിഴ് സിനിമ രംഗത്ത് ജ്വലിച്ചു നിന്ന താരമായിരുന്നു അവര്‍.സിനിമയിലെന്ന പോലെ വ്യക്തിജീവിതത്തിലും എം.ജി.ആര്‍ ജയലളിതയെ ഏറെ സ്വാധീനിച്ചിരുന്നു.അദ്ദേഹവുമായുളള അടുപ്പമാണ് അവരെ രാഷ്ട്രീയരംഗത്ത് എത്തിക്കുന്നത്. സിനിമയിലെന്ന പോലെ വിജയം മാത്രം നിറഞ്ഞതായിരുന്നില്ല അവരുടെ രാഷ്ട്രീയജീവിതം. ധാരാളം കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചാണ് അവര്‍ രാഷ്ട്രീയത്തില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയത്.

സ്വന്തം ഇഛ്ഛാശക്തിയിലൂടെ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു ഇടം നേടിയെടുത്ത അവര്‍ 1984-ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1987-ല്‍ എംജിആര്‍ മരണപ്പെട്ടതോടെ അവര്‍ രാജ്യസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനെത്തി. എഐഡിഎംകെയുടെ നേതൃസ്ഥാനമായിരുന്നു ജയലളിതയുടെ ലക്ഷ്യം. എന്നാല്‍ അവകാശവാദമുന്നയിച്ച് എംജിആറിന്റെ ഭാര്യ രംഗത്തെത്തിയതോടെ പാര്‍ട്ടി പിളരുകയായിരുന്നു.1989-ല്‍ ഈ പിളര്‍പ്പിന്റെ പ്രതിഫലനമായി ഡിഎംകെ അധികാരത്തിലെത്തി. ഡിഎംകെയുടെ ഭരണത്തിനിടയില്‍ തന്നെ അനുനായികളെ അനുനയിപ്പിക്കാന്‍ ജയലളിത ശ്രമം തുടങ്ങി. പാര്‍ട്ടിയെ തന്റെ മേധാശക്തിക്കു കീഴില്‍ കൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും പിന്മാറിയതോടെ ജയലളിത ഒരു അനിഷേധ്യനേതാവായി സ്വയം അവരോധിക്കപ്പെട്ടു. 1991-ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. താമസിയാതെ തമിഴ് മുഖ്യമന്ത്രിയായി ആദ്യമായി അവര്‍ ചുമതലയേറ്റു.പിന്നീട് 2002-2006, 2011-2014 എന്നീ കാലഘട്ടത്തില്‍ തമിഴ്‌നാടിന്റെ പുരട്ച് തലൈവിയായി അവര്‍ വാണു.

ആദ്യ തമിഴ് ചിത്രമായ വെണ്ണിറൈ ആടൈ മുതല്‍ സൂര്യകാന്തി, യാര്‍ നീ, ദൈവ മകന്‍, തേടി വന്ത മാപ്പിളൈ തുടങ്ങി നിരവധി ഹിറ്റുകള്‍ ജയലളിതക്കു സ്വന്തമായി. തമിഴ്് സൂപ്പര്‍താരം എം.ജി.ആറിനൊപ്പം നിരവധി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.ആയിരത്തില്‍ ഒരുവന്‍, അടിമൈ പെണ്‍, നാം നാട,് തലൈവന്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങള്‍ എംജിആര്‍-ജയലളിത ജോഡിപ്പൊരുത്തത്തില്‍ പുറത്തു വന്നു. അറുപതുകളുടേയും എഴുപതുകളുടേയും മധ്യകാലത്ത് തമിഴ് സിനിമ രംഗത്ത് ജ്വലിച്ചു നിന്ന താരമായിരുന്നു അവര്‍.സിനിമയിലെന്ന പോലെ വ്യക്തിജീവിതത്തിലും എം.ജി.ആര്‍ ജയലളിതയെ ഏറെ സ്വാധീനിച്ചിരുന്നു.അദ്ദേഹവുമായുളള അടുപ്പമാണ് അവരെ രാഷ്ട്രീയരംഗത്ത് എത്തിക്കുന്നത്. സിനിമയിലെന്ന പോലെ വിജയം മാത്രം നിറഞ്ഞതായിരുന്നില്ല അവരുടെ രാഷ്ട്രീയജീവിതം. ധാരാളം കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചാണ് അവര്‍ രാഷ്ട്രീയത്തില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയത്. സ്വന്തം ഇഛ്ഛാശക്തിയിലൂടെ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു ഇടം നേടിയെടുത്ത അവര്‍ 1984-ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1987-ല്‍ എംജിആര്‍ മരണപ്പെട്ടതോടെ അവര്‍ രാജ്യസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനെത്തി. എഐഡിഎംകെയുടെ നേതൃസ്ഥാനമായിരുന്നു ജയലളിതയുടെ ലക്ഷ്യം. എന്നാല്‍ അവകാശവാദമുന്നയിച്ച് എംജിആറിന്റെ ഭാര്യ രംഗത്തെത്തിയതോടെ പാര്‍ട്ടി പിളരുകയായിരുന്നു.1989-ല്‍ ഈ പിളര്‍പ്പിന്റെ പ്രതിഫലനമായി ഡിഎംകെ അധികാരത്തിലെത്തി. ഡിഎംകെയുടെ ഭരണത്തിനിടയില്‍ തന്നെ അനുനായികളെ അനുനയിപ്പിക്കാന്‍ ജയലളിത ശ്രമം തുടങ്ങി. പാര്‍ട്ടിയെ തന്റെ മേധാശക്തിക്കു കീഴില്‍ കൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും പിന്മാറിയതോടെ ജയലളിത ഒരു അനിഷേധ്യനേതാവായി സ്വയം അവരോധിക്കപ്പെട്ടു. 1991-ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. താമസിയാതെ തമിഴ് മുഖ്യമന്ത്രിയായി ആദ്യമായി അവര്‍ ചുമതലയേറ്റു.പിന്നീട് 2002-2006, 2011-2014 എന്നീ കാലഘട്ടത്തില്‍ തമിഴ്‌നാടിന്റെ പുരട്ച് തലൈവിയായി അവര്‍ വാണു.പ്രവര്‍ത്തകരുടേയും പ്രജകളുടേയും അമ്മയായി.

1997-ലാണ് ജനതാ പാര്‍ട്ടി നോതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിന്മേല്‍ ഡിഎംകെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കുറ്റം ചുമത്തി ജയലളിതക്കെതിരെ കേസെടുക്കുന്നത്. പതിനെട്ട് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അവര്‍ മുട്ടുമടക്കിയിരിക്കുന്നു.തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ പ്രതിച്ഛായക്കേറ്റ മങ്ങല്‍ മാറ്റാനായിരിക്കണം സ്വന്തം പേരിലുളള ധാരാളം ജനപ്രിയ പദ്ധതികള്‍ക്ക് അവര്‍ പ്രചാരം നല്‍കിയത്. അമ്മ കാന്റീന്‍, അമ്മ മിനറല്‍ വാട്ടര്‍, അമ്മ ഉപ്പ്, അമ്മ ഫാര്‍മസീസ്, ഈയടുത്ത് വന്ന അമ്മ സിമന്റ് എന്നിവ ജനഹൃദയങ്ങളെ സ്വാധീനിക്കാനുളള വിലകുറഞ്ഞ തന്ത്രങ്ങളായി കാണുന്നവര്‍ കുറവല്ല.ജനം തന്നെ അംഗീകരിക്കണമെന്നും അതിലുപരി ആരാധിക്കണമെന്നും വാഴ്ത്തണമെന്നും ആഗ്രഹിച്ച ഭരണാധികാരിയായിരുന്നു അവര്‍.



ജനനം :24 February 1948
മരണം :മാന്ദ്യ,  മൈസൂർ
രാഷ്ട്രീയ പാർട്ടി :AADMK
പ്രവർത്തന മേഖല :നടി ,രാഷ്ട്രീയ പ്രവർത്തക
മതം :ഹിന്ദു

No comments:

Post a Comment